'പോടാ പുല്ലേന്ന് പറഞ്ഞ് പിടിച്ച് തള്ളി, പണം ചോദിച്ചെത്തിയ ദിവസത്തെ സംഭവങ്ങള്‍ സാബുവിനെ മാനസികമായി തളര്‍ത്തി'

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി ആർ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാർക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി. 

sabu thomas suicide kattappana wife marykkutty press meet

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി ആർ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാർക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി. മാധ്യമങ്ങളോടാണ് മേരിക്കുട്ടിയുടെ പ്രതികരണം. പണം ചോദിച്ചെത്തിയ ദിവസത്തെ സംഭവങ്ങളാണ് സാബുവിനെ മാനസികമായി തളർത്തിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതി നൽകുമെന്നും മേരിക്കുട്ടി പറഞ്ഞു. നിക്ഷേപത്തുക ലോണായിട്ട് തന്നാൽ മതിയെന്ന് വരെ പറഞ്ഞു. 

പോലീസ് അന്വേഷണത്തിൽ നൂറ് ശതമാനം പ്രതീക്ഷയുണ്ട്. മൊഴി എടുത്തിട്ടുണ്ടെന്നും ഒന്നരവർഷമായി അനുഭവിക്കേണ്ടി വന്ന യാതന വിശദമായി പറഞ്ഞെന്നും മേരിക്കുട്ടി പറഞ്ഞു. സാബുവിന്റെ ഫോൺ പോലീസിന് കൈമാറും. പൈസ തരാതിരിക്കാനാണ് അവർ പരമാവധി ശ്രമിക്കുന്നത് എന്ന് സാബു പറഞ്ഞു. മാല കിട്ടിയിട്ടുണ്ട് പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കണം നീതി കിട്ടണമെന്ന് പറഞ്ഞ മേരിക്കുട്ടി നിയമ പോരാട്ടം തുടരുമെന്നും അറിയിച്ചു. 

ഇപ്പോഴത്തെ പോലീസ് അന്വേഷണം നടക്കട്ടെ. അതിനുശേഷം ക്രൈംബ്രാഞ്ചിൽ പരാതി നൽകും. ക്രൈംബ്രാഞ്ച് അന്വേഷണം വേണം. സംഭവദിവസം വീട്ടിലെത്തിയ സാബു ഇനി പണം ചോദിച്ചു ബാങ്കിലേക്ക് പോകാൻ കഴിയില്ല എന്ന് പറഞ്ഞു. ആശുപത്രി ബിൽ അടച്ചാൽ മതിയെന്ന് പറഞ്ഞിട്ടും നടന്നില്ല. സിപിഎം നേതാക്കളോ ജില്ലയിലെ മന്ത്രിയോ ബന്ധപ്പെട്ടിട്ടില്ലെന്നും മേരിക്കുട്ടി പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios