'യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ വേറെയും കേസുകൾ'; വിശദമായി അന്വേഷിച്ച് നടപടി എടുക്കുമെന്ന് ആർടിഒ

നേരത്തെ ഇയാൾ 17കാരനെ കൊണ്ട് വാഹനം ഓടിപ്പിച്ച് റീൽ ഉണ്ടാക്കിയിരുന്നു. ഈ കേസിൽ സഞ്ജുവിനെ ഒന്നാം പ്രതിയായി ജുവനൈല്‍ കോടതിയിൽ കേസുണ്ട്.

Rto says More cases against Youtuber Sanju Techy Aavesham model swimming pool inside car Latest Update

ആലപ്പുഴ: 'ആവേശം സിനിമ' സ്റ്റൈലിൽ കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂള്‍ തയ്യാറാക്കി യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിയുടെ ഗതാഗത കുറ്റകൃത്യങ്ങൾ വിശദമായി അന്വേഷിക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി. സഞ്ജു ടെക്കി സ്ഥിരം ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്ന ആളാണെന്നും ഇയാള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് തീരുമാനമെന്നും ആർടിഒ ആർ രമണൻ പറഞ്ഞു. നിരവധി കേസുകൾ ഇയാള്‍ക്കെതിരെ ഉണ്ടെന്നും ആർടിഒ ആർ രമണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെ ഇയാൾ 17കാരനെ കൊണ്ട് വാഹനം ഓടിപ്പിച്ച് റീൽ ഉണ്ടാക്കിയിരുന്നു. ഈ കേസിൽ സഞ്ജുവിനെ ഒന്നാം പ്രതിയായി ജുവനൈല്‍ കോടതിയിൽ കേസുണ്ട്. 

യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിനുള്ളിലെ രണ്ട് സീറ്റുകൾ മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കുകയായിരിന്നു. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു. 

Also Read: 'ആവേശം' സ്റ്റൈൽ കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; പണികൊടുത്ത് ആർടിഒ, സഞ്ജു ടെക്കിക്ക് ശിക്ഷ സാമൂഹിക സേവനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios