സംവിധായകൻ ജോഷിയുടെ വീട്ടിലെ വൻ കവര്‍ച്ച; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് കര്‍ണാടകയിൽ നിന്ന്

കർണാടക പൊലീസിനെ വിവരമറിയിച്ച് മൈസൂരുവിന് സമീപത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്

Robbery at film director Joshi's house in kochi; Accused arrested, taken into custody from Karnataka

കൊച്ചി:സിനിമാ സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദിനെ കർണാടക പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. കവർച്ച നടത്തിയ  സ്വർണ- വജ്രാഭരണങ്ങളും കണ്ടെടുത്തു. കൊച്ചി സിറ്റി പൊലീസിന്‍റെ അതിവേഗത്തിലുളള ഇടപെടലിലാണ് പ്രതിയിലേക്ക് വേഗത്തിൽ എത്തിയത്. സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണ-വജ്രാഭരണങ്ങളാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദ് ഇന്നലെ പുലർച്ചെ കവർന്നത്. വീടിന്‍റെ പുറകുവശത്തെ സിസിടിവിയിൽ നിന്ന് ഇയാളുടെ ദൃശ്യങ്ങൾ  കിട്ടിയിരുന്നു.

പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചതിൽ നിന്നാണ് ഇയാൾ ഉപയോഗിച്ച വാഹനം കണ്ടെത്തിയത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സംസ്ഥാനാതിർത്തി കടന്ന് കർണാടകത്തിലേക്ക് പോയതെന്ന് വ്യക്തമായത്. തുടർന്ന് കർണാടക പൊലീസിനെ വിവരമറിയിച്ച് മൈസൂരുവിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. കവർച്ചാ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നേരത്തെ മറ്റൊരു കേസിൽ പ്രതിയായ മുഹമ്മദാ ഇർഷാദിനെക്കുറിച്ചുളള വിവരങ്ങൾ കേരളാ പൊലീസിന്‍റെ കേസ് ഫയലിൽ ഏറെക്കാലമായുണ്ട്. വലിയ കവർച്ചകൾ ആസൂത്രണം നടപ്പാക്കുന്നതിൽ വിദഗ്ധനാണ് ഇയാൾ. ഇതിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കും. വലിയ ഹോട്ടലുകളിൽ താമസം, ഭക്ഷണം, ആരെയും പറഞ്ഞുവീഴ്ത്താനുളള മിടുക്ക് ഇതാണ് പ്രത്യേക. കൊച്ചിയിലെത്തിച്ചശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. വീടിന്‍റെ പിന്നാമ്പുറത്തെത്തിയ മോഷ്ടാവ് ജനലിന്‍റെ സ്ലൈഡിങ് ഡോർ തകർത്താണ് അകത്തുകടന്നത്. തുടർന്ന് അകത്തെ മുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വജ്ര നെക്ലേസുകളും അടക്കമുളളവ എടുത്തുകൊണ്ടുപോവുകയായിരുന്നു. മറ്റൊരു മുറിയിൽ നിന്ന് കുറച്ച് പണവും മോഷ്ടിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കവർച്ചയ്ക്ക് പിന്നിൽ കേരളത്തിന് പുറത്ത് നിന്നുള്ളവരാണോ ഒന്നിൽ കൂടുതൽ പേർ കൃത്യത്തിന് പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.

സ്ലൈഡിങ് ഡോർ തകർത്ത് അകത്ത് കയറി; സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി

 

Latest Videos
Follow Us:
Download App:
  • android
  • ios