അഞ്ചല്‍ കൊലപാതകം: 'എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളർത്തി ജീവിച്ചോളാമെന്ന് പറഞ്ഞു, എന്നിട്ടും വിട്ടില്ല'; ബന്ധു

കൊല്ലം അഞ്ചലിൽ യുവതിയെയും 2 കു‍ഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ ബന്ധു. 

relative response on anchal murder case killed renjini and two children

കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെയും 2 കു‍ഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ ബന്ധു. പ്രതികളെ പിടിച്ചതിൽ സന്തോഷമെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ സഹോദരിയായ ലളിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ''വളരെ സന്തോഷമുണ്ട്. അവളുടെ അമ്മ ഇത്രയും നാൾ നോയമ്പ് നോറ്റ് കാത്തിരുന്നത് ഈ ഒരു നിമിഷത്തിന് വേണ്ടിയാണ്. അല്ലെങ്കിൽ എന്തേ മരിക്കണം മരിക്കണം എന്ന് പറഞ്ഞ് നടന്നതാ. ഈ ഒരൊറ്റ ആ​ഗ്രഹത്തിന് വേണ്ടിയാണ്. പ്രതികളെ എന്നെങ്കിലും പിടിച്ച് അവരെ മുന്നിൽ കൊണ്ടുവരണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അത് ദൈവം സാധിച്ചുകൊടുത്തതിൽ ഒരുപാട് നന്ദിയുണ്ട്. എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളർത്തി ജീവിച്ചോളാം എന്ന് പറഞ്ഞതാ. എന്നിട്ട് പോലും അതിനെ വെറുതെ വിട്ടില്ല. ക്രൂരമായിട്ടാണ് അവരെ കൊലപ്പെടുത്തിയത്. അമ്മ ഈ വാർത്ത അറിഞ്ഞു. ഇത്രയും നാൾ ദൈവത്തെ വിളിച്ച് കരഞ്ഞതിന് ഫലമുണ്ടായി.'' ലളിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു, 

2006ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയെും അവരുടെ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. അവിവാഹിതയായിരുന്ന രഞ്ജിനി ദിബിൽ കുമാറിൽ നിന്ന് ഗർഭിണിയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. എന്നാൽ പിത്യത്വം ഏറ്റെടുക്കാൻ ഇയാൾ തയാറായില്ല. രഞ്ജിനിയും കുടുംബവും നിയമവഴി തേടുന്നു. സൈന്യത്തിൽ നിന്ന് അവധിയെടുത്ത നാട്ടിലെത്തിയ ദിബിൽ കുമാറും രാജേഷും രഞ്ജിനി താമസിച്ചിരുന്ന വാടകവീട്ടിലെത്തി അതിക്രൂരമായി മൂവരേയും കഴുത്തറത്ത് കൊല്ലുന്നു. പൊലീസെത്തുന്പോഴേക്കും പ്രതികൾ കാണാമറയത്തെത്തിയിരുന്നു. ഒടുവില്‍ രഞ്ജിനിയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം 2008 സിബിഐ ചെന്നൈ യൂണിറ്റ് കേസ് എറ്റെടുത്തു. തുടര്‍ന്ന് 18 വര്‍ഷം  സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios