എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി രവി ഡിസി
ഇപി ജയരാജൻറെ ആത്മകഥാ വിവാദത്തിൽ ഡിസിക്കെതിരെ സിപിഎം നേതാക്കൾ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. കേസും അന്വേഷണവും നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
തിരുവനന്തപുരം : രവി ഡിസി എകെജി സെൻററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ലിറ്ററേച്ചർ ഫെസ്റ്റിവലിന് ക്ഷണിക്കാനാണ് സന്ദർശനമെന്നാണ് ഡിസി ബുക്സിൻറെ വിശദീകരണം. ഇപി ജയരാജൻറെ ആത്മകഥാ വിവാദത്തിൽ ഡിസിക്കെതിരെ സിപിഎം നേതാക്കൾ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. കേസും അന്വേഷണവും നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. മാധ്യമങ്ങളോട് സംസാരിക്കാൻ രവി ഡിസി തയ്യാറായില്ല.