കാട്ടുപോത്ത് ആക്രമണം: മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല, കെസിബിസിയെ പിന്തുണച്ച് ചെന്നിത്തല

നിയമം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ്. നാട്ടിൽ സർക്കാരും മലയോര മേഖലയിൽ വന്യമൃഗങ്ങളും ജീവിക്കാൻ അനുവദിക്കുന്നില്ല. മതമേലധ്യക്ഷന്മാർക്ക് പൂർണ പിന്തുണയെന്നും രമേശ് ചെന്നിത്തല.

Ramesh Chennithala supports kcbc's statement over Wild Buffalo attack  jrj

തിരുവനന്തപുരം :  കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ കെസിബിസി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല. മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല. നിയമത്തിൽ ഭേദഗതി അവശ്യമെങ്കിൽ വരുത്തണം. നിയമം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ്. നാട്ടിൽ സർക്കാരും മലയോര മേഖലയിൽ വന്യമൃഗങ്ങളും ജീവിക്കാൻ അനുവദിക്കുന്നില്ല. മതമേലധ്യക്ഷന്മാർക്ക് പൂർണ പിന്തുണയെന്നും രമേശ് ചെന്നിത്തല.

കാട്ടുപോത്ത് ആക്രമണം വിവാദമാക്കിയതിൽ കെസിബിസിക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണെന്നാണ് മന്ത്രിയുടെ ആരോപണം. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണം. മരിച്ചു പോയവരെ വച്ച് വിലപേശുകയാണ് ചിലർ. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വന്യ ജീവി ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് സംശയമാണെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് പ്രതികരിച്ചിരുന്നു.

Read More : കാട്ടുപോത്തിന്റെ ആക്രമണം: വിവാദങ്ങൾ അനാവശ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

Latest Videos
Follow Us:
Download App:
  • android
  • ios