നാളെ ഇടിമിന്നലോടുകൂടിയ മഴ, എട്ടിന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, 10 വരെ കേരളത്തിൽ കാറ്റും മഴയും

എട്ടാം തീയതി രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട്. എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

rains continue to lash Kerala for next five days latest rain news and imd alert update vkv

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഡിസംബർ 7 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഡിസംബർ 8 മുതൽ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ  40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എട്ടാം തീയതി രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട്. എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10.12.2023ന് ലക്ഷദ്വീപ് പ്രദേശത്ത്  മണിക്കൂറിൽ  40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും  വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 

പ്രത്യേക ജാഗ്രതാ നിർദ്ദേശം

08.12.2023 & 09.12.2023 : തെക്കു കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ  40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും  വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 10.12.2023 : തെക്കു കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം  എന്നിവിടങ്ങളിൽ മണിക്കൂറിൽ  40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും  വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Read More : ബസ് ഇടിച്ച് പരിക്കേറ്റ കൊമ്പനെ മയക്കുവെടിവെച്ചു; പരിക്ക് മാറാന്‍ മരുന്ന് നല്‍കി, നിരീക്ഷണം തുടരും

Latest Videos
Follow Us:
Download App:
  • android
  • ios