ഷാഫിയുടെ കരംപിടിച്ച് രാഹുൽ; പത്തനംതിട്ടയിൽ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക്, 15,000 കടന്ന് ഭൂരിപക്ഷം

ഭൂരിപക്ഷം പറയുന്നില്ലെങ്കിലും വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നായിരുന്നു കോൺ​ഗ്രസ് നേതാവ് വികെ ശ്രീകണ്ഠൻ്റെ പ്രതികരണം. 

Rahul mankoottathil From Pathanamthitta to the niyamasabha via Palakkad, the majority crossed 15,000

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വൻമുന്നേറ്റവുമായി കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഫല പ്രഖ്യാപനത്തിൻ്റെ 11 റൗണ്ട് പിന്നിടുമ്പോൾ 15,352 വോട്ടുകളുടെ ഭൂരിപക്ഷം നേടി കുതിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുൽ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറയുന്നില്ലെങ്കിലും വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ 10000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നായിരുന്നു കോൺ​ഗ്രസ് നേതാവ് വികെ ശ്രീകണ്ഠൻ്റെ പ്രതികരണം. 

നേരത്തെ തന്നെ ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് വ്യാപകമായി കോൺ​ഗ്രസിൽ നിന്നുൾപ്പെടെ ആക്ഷേപമുയർന്നിരുന്നു. രാഹുലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പി സരിൻ പാർട്ടി വിട്ടതും എകെ ഷാനിബ് സ്വതന്ത്രനായി മത്സരിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഷാഫിയുടെ പേരുണ്ടെന്ന് വിഡി സതീശനും വ്യക്തമാക്കിയിരുന്നു. ഡിസിസിക്ക് താൽപ്പര്യമുള്ളയാൾ കെ മുരളീധരനാണെന്നുള്ള കത്തും ഇതിനിടെ പുറത്തുവന്നുരുന്നു. പ്രചാരണത്തിലുടനീളം ഷാഫിക്കൊപ്പം തന്നെ നില കൊണ്ട രാഹുൽ, പാലക്കാട് ബിജെപി കോട്ട തകർത്ത് കൊണ്ട് വിജയത്തിലേക്ക് കുതിക്കുമ്പോൾ ഇത് ഷാഫിക്കുമുള്ള വിജയമായാണ് കണക്കാക്കുന്നത്. ഇന്ന് രാവിലേയും രാഹുൽ ജയിക്കുമെന്നും പ്രഖ്യാപനത്തിന് ശേഷം കാണാമെന്നുമായിരുന്നു ഷാഫിയും പ്രതികരിച്ചത്. 

വാശിയേറിയ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുന്നത്. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബി ജെ പി വോട്ടുകൾ ചോർന്നത്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്‍റെ ഇരട്ടി വോട്ടുകൾ നേടിയാണ് രാഹുലിന്‍റെ തേരോട്ടം.

പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുള്ളത്. വമ്പൻ വിജയം രാഹുൽ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. 

പാലക്കാട് ഇപ്പോഴും വിജയ പ്രതീക്ഷയുണ്ടെന്ന് അനിൽ ആന്റണി, 'പ്രിയങ്കയുടെ ഭൂരിപക്ഷം രാഹുലിനെക്കാൾ കുറയും'

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios