ഡിവൈഎഫ്ഐ പൊതിച്ചോറിന്റെ മറവിൽ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടക്കുന്നു: ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കൊവിഡ് കാലത്ത് ഏറ്റവും മികച്ച സന്നദ്ധ പ്രവർത്തനം ചെയ്തത് യൂത്ത് കോൺഗ്രസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil says illegal activities behind DYFI pothichoru distribution kgn

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പരിപാടിക്കെതിരെ ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പൊതിച്ചോറ് പരിപാടിയുടെ മറവിൽ നടക്കുന്നത് നിയമ വിരുദ്ധ പ്രവർത്തനമെന്നാണ് ആരോപണം. നൂറ് കണക്കിന് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പരസ്യ സംവാദത്തിന് ഡിവൈഎഫ്ഐയെ വെല്ലുവിളിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പരിപാടിയിലൂടെ നിരവധി പ്രവർത്തനങ്ങൾ നടത്തിയെന്നും കൊവിഡ് കാലത്ത് ഏറ്റവും മികച്ച സന്നദ്ധ പ്രവർത്തനം ചെയ്തത് യൂത്ത് കോൺഗ്രസാണെന്നും അവകാശപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios