പണികൊടുത്തത് അഡ്മിൻ തന്നെ! സിപിഎം എഫ്ബി പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് പേജ് അഡ്മിൻ

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ പത്തനംതിട്ട  സിപിഎമ്മിന്‍റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ.

rahul mamkootathil election campaign video in cpm pathanamthitta fb page no hacking video uploaded by page admin

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ പത്തനംതിട്ട  സിപിഎമ്മിന്‍റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്നും കണ്ടെത്തി.

പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദ തെറ്റായിരുന്നുവെന്നും ഇതോടെ വ്യക്തമായി. വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി. അതേസമയം, പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ വന്നതില്‍ പാർട്ടി ഇനിയും പരാതി നല്‍കിയില്ല. പരാതി നൽകുമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.

രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം, പാലക്കാട്ടുകാർ തിരിച്ചറിയും: സുരേന്ദ്രന്‍

രാഹുലിന്റെ വീഡിയോ: മലക്കംമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി; ഔദ്യോഗിക പേജ് തന്നെ, ഹാക്കിങ് എന്ന് തിരുത്തൽ

 

Latest Videos
Follow Us:
Download App:
  • android
  • ios