ചോദ്യപേപ്പർ ചോർച്ച കേസ്: കോഴിക്കോട് ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ്

ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. 

Question paper leak case MS Solutions CEO Shuhaib files anticipatory bail plea in Kozhikode district court

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. കസ്റ്റഡിയിലെടുത്ത ഷുഹൈബിന്‍റെ ലാപ് ടോപും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

ചോദ്യ പേപ്പര്‍ചോര്‍ച്ചയില്‍ കേസെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സിന്‍റെ കൊടുവള്ളിയിലെ ഓഫീസിലും ഷുഹൈബിന്‍റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഷുഹൈബിന്‍റെ  ലാപ് ടോപ്, മൊബൈല്‍ ഫോണ്‍, ഹാർഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തു. വാട്സാപ് സന്ദേശങ്ങളുള്‍പ്പെടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഒളിവിലുള്ള ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. എം എസ് സൊല്യൂഷന്‍സില്‍ ക്ലാസെടുത്തിരുന്ന അധ്യാപകരെയുള്‍പ്പെടെ ചോദ്യംചെയ്യും. ക്രിസ്മസ് പരീക്ഷയുടെ എസ് എസ് എല്‍സി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഈ ചോദ്യ പേപ്പറുകള്‍ എം എസ് സൊല്യൂഷന്‍സ് കൃത്യമായി പ്രവചിക്കുകയും ചെയ്തിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. സ്വകാര്യ ടൂഷന്‍ സ്ഥാപന നടത്തിപ്പുകാരുള്‍പ്പെടെയുള്ള വലിയ സംഘം ചോദ്യ പേപ്പര്‍ ചോര്‍ച്ചക്ക് പിന്നിലുണ്ടെന്ന  സംശയം അന്വേഷണസംഘത്തിനുണ്ട്. ചോദ്യ പേപ്പര്‍ പ്രവചിച്ചിരുന്ന മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios