പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. 

PV Anwar mla joined Trinamool Congress

മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. നാളെ കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ വാർത്താ സമ്മേളനം നടത്തും. 

തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകാൻ നേരത്തെ പി വി അൻവർ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ദില്ലി കേന്ദ്രീകരിച്ച് ഇതിനായി ചർച്ചകളും നടന്നു. ഇതിനിടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്. കൊൽക്കത്തയിൽ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിനെ തൃണമൂലിലേക്ക് സ്വീകരിച്ചത്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു. 

Also Read:  കൊല്ലപ്പെട്ട ഒതായി മനാഫിൻ്റെ കുടുംബം സാദിഖലി തങ്ങളെ കണ്ടു; അൻവറിൻ്റെ മുന്നണി പ്രവേശനത്തെ എതിർത്ത് കത്ത് നൽകി

പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. തൃണമൂലിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് വിവരം. മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലിക്കും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം. എന്നാൽ അൻവറിന്റെ എംഎൽഎ സ്ഥാനം സംബന്ധിച്ചാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്. സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. അതിനാൽ ഔദ്യോഗികമായി മെബർഷിപ്പ് എടുക്കാതെ തൃണമൂലിന്റെ ഭാഗമാകാനാകും സാധ്യത. ഇതിൽ പി വി  അൻവർ നിയമോപദേശം തേടിയെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios