മിച്ച ഭൂമികേസ്: പി വി അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി ലാൻഡ് ബോർഡ്‌

അൻവറിന്റെ പക്കൽ 19 ഏക്കർ അധിക ഭൂമി ഉണ്ടെന്ന ബന്ധപ്പെട്ട ഓഫീസറുടെ റിപ്പോർട്ട്‌ തെറ്റാണെന്നും പങ്കാളിത്ത വ്യവസ്ഥയിൽ നടത്തുന്ന സ്ഥാപനങ്ങളുടെ ഉൾപ്പടെയുള്ള വസ്തു മിച്ചഭൂമിയിൽ ഉൾപെടുത്തിതായതായും അൻവറിന്റെ അഭിഭാഷകൻ വാദിച്ചു

pv anwar excess land case latest news apn

കൊച്ചി : മിച്ച ഭൂമി കേസിൽ നിലമ്പൂർ എംഎൽഎ പി. വി അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി ലാൻഡ് ബോർഡ്‌. സെപ്റ്റംബർ 7 വരെയാണ് സമയം നീട്ടി നൽകിയത്. അൻവറിന്റെ പക്കൽ 19 ഏക്കർ അധിക ഭൂമി ഉണ്ടെന്ന ബന്ധപ്പെട്ട ഓഫീസറുടെ റിപ്പോർട്ട്‌ തെറ്റാണെന്നും പങ്കാളിത്ത വ്യവസ്ഥയിൽ നടത്തുന്ന സ്ഥാപനങ്ങളുടെ ഉൾപ്പടെയുള്ള വസ്തു മിച്ചഭൂമിയിൽ ഉൾപെടുത്തിതായതായും അൻവറിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ അൻവറിന് സെപ്റ്റംബർ 7 വരെ സമയം നൽകിയത്. അതേ സമയം തന്റെ പക്കലുള്ള ഭൂമി എത്രയെന്നു വ്യക്തമാക്കാൻ അൻവർ ഇതുവരെ തയ്യാറായില്ലന്ന് പരാതിക്കാരൻ കെ വി ഷാജി ലാൻഡ് ബോർഡിനെ അറിയിച്ചു. 

കെ.എം ബഷീറിന്റെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

asianet news

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios