എൻഎസ്എസിനും സുകുമാരൻ നായ‍ര്‍ക്കും ജെയ്ക്കിന്റെ പ്രശംസ, 'വ‍ര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടന' 

വിശ്വാസത്തെ വർഗീയ വത്ക്കരിക്കുന്നതിന് എതിരായ നിലപാടുള്ള നേതാവാണ് സുകുമാരൻ നായര്‍. ഇടതുപക്ഷവുമായ യോജിക്കാവുന്ന തലം എൻഎസ്എസ് അടക്കമുളള സംഘടനകൾക്കുണ്ടെന്നും ജെയ്ക്ക് പറഞ്ഞു. 

puthuppally LDF Candidate jaick c thomas praised NSS and G Sukumaran Nair apn

കോട്ടയം : എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പ്രശംസിച്ച് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് രംഗത്ത്. എൻഎസ്എസ് വ‍ര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടനയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ചക്കെത്തിയ തന്നെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്നേഹവായ്പ്പോടെയാണ് സ്വീകരിച്ചതെന്നും ജെയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'മിത്തിൽ' മുഖാമുഖം, പുതുപ്പള്ളിയിൽ സിപിഎമ്മും എൻഎസ്എസും പിണക്കം മറന്നു; സുകുമാരൻ നായരെ സന്ദർശിച്ച് ജെയ്ക്ക്

വിശ്വാസത്തെ വർഗീയ വത്ക്കരിക്കുന്നതിന് എതിരായ നിലപാടുള്ള നേതാവാണ് സുകുമാരൻ നായര്‍. ഇടതുപക്ഷവുമായ യോജിക്കാവുന്ന തലം എൻഎസ്എസ് അടക്കമുളള സംഘടനകൾക്കുണ്ട്. നേരത്തെ തൃശൂ‍രിൽ മത്സരിച്ച ചലച്ചിത്ര നടനായ ഒരു നേതാവ് എൻഎസ് എസ് ആസ്ഥാനത്തെത്തിയപ്പോൾ, രണ്ടാമത് ഒരു കാവിയുമായി എൻഎസ്എസ് കാര്യാലയത്തിൽ വരണ്ടതില്ലെന്ന എന്ന നിലപാടെടുത്ത നേതാവാണ് സുകുമാരൻ നായ‍ര്‍. വ‍‍ര്‍ഗീയതക്കെതിരായ ആ നിലപാട്, ഇന്നും എൻഎസ്എസിനുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Asianet news

ഗ്രോ വാസുവിന് പിണറായിക്കെതിരെ പറയാൻ അവസരമൊരുക്കിയത് പിഴവ്, പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം

നേരത്തെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച എൻഎസ്എസും സിപിഎമ്മും പുതുപ്പള്ളിയിൽ പക്ഷേ പിണക്കം മറന്നുവെന്ന് വ്യക്തമാണ്. മന്ത്രി വിഎൻ വാസവന് ഒപ്പമാണ് ജെയ്ക്ക് സി തോമസ് രാവിലെ പെരുന്നയിലെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്. എൻഎസ്എസിന് പുറമെ എസ്എൻഡിപിയുടെ വെള്ളാപ്പള്ളി നടേശനെയും ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാധ്യക്ഷനെയും ജെയ്ക്ക് സന്ദ‍ര്‍ശിച്ചിരുന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios