'പുകസയുടെ എം എൻ വിജയൻ സ്മൃതിയാത്ര ധാർമ്മികതയില്ലാത്തത്'; രൂക്ഷവിമർശനവുമായി മകൻ വി എസ് അനിൽകുമാർ

ഇപ്പോൾ എം.എൻ.വിജയൻ പുകസയ്ക്ക് സ്വീകാര്യനായതിൽ അത്ഭുതം തോന്നുന്നുവെന്നും അനിൽകുമാർ പറഞ്ഞു. 

professor mn vijayan smruthiyathra Purogamana Kala Sahitya Sangham Son VS Anilkumar criticism sts

തിരുവനന്തപുരം: പുരോ​ഗമന കലാസാഹിത്യ സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രൊഫസർ എംഎൻ വിജയന്റെ മകനും എഴുത്തുകാരനുമായ വിഎസ് അനിൽകുമാർ. പുകസയുടെ എംഎൻ വിജയൻ സ്മൃതിയാത്ര ധാർമ്മികതയില്ലാത്തത് എന്നാണ് അനിൽകുമാറിന്റെ വിമർശനം. പാർട്ടിയും പുകസയും എം. എൻ. വിജയനെ പരമാവധി തേജോവധം ചെയ്തുവെന്നും അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി വിരുദ്ധൻ, നികൃഷ്ടൻ, നീചൻ എന്നൊക്കെ പറഞ്ഞ്, പുരയ്ക്ക് ചാഞ്ഞ മരം എന്ന് വിശേഷിപ്പിച്ച് പുസ്തകമിറക്കിയെന്നും ഇപ്പോൾ എം.എൻ.വിജയൻ പുകസയ്ക്ക് സ്വീകാര്യനായതിൽ അത്ഭുതം തോന്നുന്നുവെന്നും അനിൽകുമാർ പറഞ്ഞു. 

16 വർഷം എന്തുകൊണ്ട് എം. എൻ. വിജയനെ സ്മരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. എന്തോ വേവലാതികളിൽ നിന്ന് മോചനം നേടാനുളള പാർട്ടിയുടെ മാർഗമെന്ന് സംശയമുണ്ട്. പുകസയ്ക്കും സിപിഎമ്മിനും എതിർവാദങ്ങളെ സഹിക്കാനുളള ത്രാണിയില്ല. വീട്ടിൽ നടക്കുന്നു എന്നാണ് ആദ്യം പറഞ്ഞത്. ഞങ്ങളോട് അനുവാദം ചോദിക്കേണ്ട മര്യാദ പോലും കാട്ടിയില്ലെന്നും വി.എസ്.അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios