വീട്ടിലെ നായയെ കുളിപ്പിച്ചില്ല; ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്ത് എസ്പി, അന്ന് തന്നെ തിരിച്ചെടുത്ത് ഐജി

ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്.
 

policeman who was suspended by the SP was reinstated on the same day by the IG

തിരുവനന്തപുരം: വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ് പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ തിരിച്ചെടുത്ത് ഐജി. ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. ആരോപണങ്ങള്‍ എസ്പി തള്ളി.

ടെലികമ്യൂണിക്കേഷൻ എസ്പിയായ നവനീത് ശർമ്മയുടെ ഐപിഎസ് ക്വാർട്ടേഴ്സിൽ ഗണ്‍മാനായ പൊലീസുകാരൻ കഴി‍ഞ്ഞ ഞായറാഴ്ച അതിക്രമിച്ചു കയറുകയും ടിവി കാണുകയും ചെയ്തുവെന്നാരോപിച്ചാണ് സസ്പെൻ് ചെയ്ത്. ഇന്നലെ രാവിലെ ഉത്തരവിറങ്ങി ഒരു മണിക്കൂറിനുള്ളിൽ എസ്.ആർ.ബി.യുടെ ചുമതലയുള്ള ഐജി അനൂപ് ജോണ്‍ ഉത്തരവ് റദ്ദാക്കി. പൊലീസുകാരനെ സുരക്ഷാ ജോലിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. 

പട്ടിയെ കുളിപ്പിക്കാനും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനും പൊലീസുകാരനോട് എസ്പി ആവശ്യപ്പെട്ടിട്ടും പൊലീസുകാരൻ കൂട്ടാക്കാത്തതാണ് സസ്പെൻഷനുകാരണമെന്നാണ് പൊലീസ് സംഘടനയുടെ ആക്ഷേപം. എസ്പിയുടെ ക്വാർട്ടേഴ്സിൽ ഉത്തരന്ത്യക്കാനായ ഒരു കെയർ ഡേക്കർ ഉണ്ട്. ഭാര്യയുടെ റെയിൽവേ ക്വാട്ടേഴ്സിൽ താമസിക്കുന്ന എസ്പി ചിലപ്പോള്‍ മാത്രമേ ഈ വീട്ടിലേക്ക് വരാറുള്ളൂ. ഞായറാഴ്ച പൊലീസുകാരൻ വീട്ടിൽ കയറിയെന്നും ടിവി കണ്ടുവെന്നും ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ടെലികമ്യൂണിക്കേഷന്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ഒരു എസ്ഐയോട് ആവശ്യപ്പെട്ടു. എസ്.ഐയിൽ നിന്നും പൊലീസുകരെനതിരെ റിപ്പോർട്ട് വാങ്ങിയാണ് സസ്പെന്‍ഡ് ചെയ്തത്.  

പ്രതികാരബുദ്ധിയോടെയുള്ള എസ്പിയുടെ നടപടി പൊലീസ് അസസോസിയേഷൻ ഐജിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്നാണ് ഐജി ഉത്തരവ് പിൻവലിച്ചത്. എന്നാൽ വീട്ടുജോലി ചെയ്യിപ്പിച്ചുവെന്ന ആരോപണം എസ്പി നവനീത് ശർമ്മ നിഷേധിച്ചു. ഐജി നടപടി അദ്ദേഹത്തിൻെറ തീരുമാനമാണെന്നും എസ്പി പറഞ്ഞു. 

Read Also: സ്വപ്ന സുരേഷിന് വിശ്വാസ്യത വര്‍ധിച്ചു, വെറും ആരോപണങ്ങൾ അല്ലെന്ന് തെളിഞ്ഞു: വി ഡി സതീശൻ

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വിശ്വാസ്യത വര്‍ധിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സ്വപ്നയുടെത് വെറും ആരോപണങ്ങൾ അല്ലെന്ന് തെളിഞ്ഞു. മാധ്യമത്തിനെതിരെ നൽകിയ കത്ത് പുറത്ത് വന്നത് ഇതിന് തെളിവാണെന്നും സതീശന്‍ പറ‌ഞ്ഞു. 

കുറ്റാരോപിതരുമായി വ്യക്തി ബന്ധം ഉണ്ടെന്ന് ജലീൽ തന്നെ സമ്മതിച്ചു. ഇത് ഗുരുതരമായ സാഹചര്യമാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. 

Read Also: മാധ്യമം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല, മെസേജയച്ചത് സ്വപ്നയ്ക്ക്: ഒരു ബിസിനസും ചെയ്തിട്ടില്ലെന്നും കെടി ജലീൽ

മുൻ മന്ത്രി കെ ടി ജലീലിനെതിരെ കടുത്ത ആരോപണങ്ങളും തെളിവുകളുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മന്ത്രിയായിരിക്കെ വിദേശകാര്യചട്ടങ്ങൾ ലംഘിച്ച്  മാധ്യമം ദിനപ്പത്രത്തെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് യു എ ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്നാണ് വാട്സ് ആപ് ചാറ്റടക്കം ഉൾപ്പെടുത്തി സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുളള വഴിവിട്ട ഇടപാടുകൾക്ക് സർക്കാരിന്‍റെ സംസ്ഥാന സർക്കാരിന്‍റെയും പാർടിയുടെയും സകല  പിന്തുണയും ഉണ്ടാകുമെന്ന് കോൺസൽ ജനറൽ തന്നോട് പറഞ്ഞതായും സ്വപ്ന വ്യക്തമാക്കുന്നു.

Read Also: ട്രാവൽ ഏജൻസി നടത്തിയിരുന്നെന്ന പരാമർശം; കെടി ജലീലിന് തിരിച്ചടി,സർവീസ് കാലയളവിൽ നിയമം ലംഘിച്ചെന്ന് ആരോപണം

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസിലാണ് സ്വപ്ന സുരേഷ്  ഹൈക്കോടതിയിൽ മറുപടി  സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കൊവിഡ് രോഗവ്യാപനത്തെത്തുടർന്ന് യു എ ഇയിൽ മരിച്ച മലയാളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി മാധ്യമം ദിനപ്പത്രം വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് യു എ ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കിയെന്നും മാധ്യമം പത്രത്തെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നുമായിരുന്നു ജലീൽ തന്നോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് യു എ ഇ രാഷ്ട്രത്തലവന് കോൺസൽ ജനറൽ മുഖേന കത്ത് നൽകാനാണ് ജലീൽ തന്നെ സമീപിച്ചത്. ഇതുവഴി യു എ ഇ ഭരണാധികാരികൾക്കിടയിൽ മികച്ച മതിപ്പുണ്ടാക്കാനും സർക്കാരിലും  പാ‍ർടിയിലും  സ്വാധീനം ഉറപ്പിക്കാനുമായിരുന്നു  ജലീലിന്‍റെ ശ്രമം.  

ഈ കത്തിന്‍റെ ഡ്രാഫ്റ്റും ഇതുമായി ബന്ധപ്പെട്ട് കെ ടി ജലീലുമായി നടത്തിയ വാട്സ് ആപ് ചാറ്റുമാണ് സ്വപ്ന കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിൽ കെ ടി ജലീൽ പലവട്ടം ചർച്ച നടത്തിയിട്ടുണ്ടെന്നും നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി ബിസിനസ് സംരഭങ്ങൾ തുടങ്ങാൻ കെ ടി ജലീലിന് പദ്ധതിയുണ്ടെന്നും കോൺസൽ ജനറൽ തന്നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെപ്പറ്റിയടക്കം  പരാമർശമുളള ശിവശങ്കറുമായി നടത്തിയ വാട്സ് ആപ് ചാറ്റ് അടങ്ങുന്ന  മൊബൈൽ ഫോൺ എൻ ഐ എ കസ്റ്റഡിലെടുത്തെങ്കിലും പിന്നീട് രേഖകളിൽ നിന്ന് അപ്രത്യക്ഷമായെന്നും സത്യവാങ്മൂലത്തിലുണ്ട്. എൻ ഐ എ ആണെങ്കിലും അതിൽ നിറയെ കേരളപ്പൊലീസാണന്നും  ഒന്നും ഭയക്കേണ്ടെന്നുമാണ് ശിവശങ്കർ തന്നോട് പറഞ്ഞത്.

Read Also: പ്ലസ് വൺ പ്രവേശനം;അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

Latest Videos
Follow Us:
Download App:
  • android
  • ios