ക്ഷേത്രത്തിൽ കയറി ഉരുളി മോഷ്ടിച്ച് കൊണ്ടുപോയ കള്ളനെ പൊലീസ് പിടികൂടി

അന്വേഷണം തുടങ്ങിയ പെരുന്വാപൂർ പൊലീസ് ആദ്യം തന്നെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോഝിച്ചു. അധികം വൈകാതെ തന്നെ പെരുമ്പാവൂർ ടൗണിൽ നിന്ന് പ്രതിയെ കയ്യോടെ പിടികൂടി

police traced and caught a thief who stole an uruli from temple

കൊച്ചി: പെരുമ്പാവൂരിൽ അമ്പലത്തിൽ നിന്ന് ഉരുളി മോഷ്ടിച്ച കള്ളനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി ആണ് പിടിയിലായത്. ഇന്നലെയാണ് ആലം റഹ്മാൻ ഉരുളി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉരുളിയാണ് അസം നവഗോൺ സ്വദേശി ആലം റഹ്മാൻ മോഷ്ടിച്ചത്. നിവേദ്യത്തിന് ഉപയോഗിക്കുന്ന ഓട്ടുരുളി കവർന്നെടുത്തത് കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു. ആറായിരം രൂപയോളം വില വരുന്ന ഉറുളി മോഷ്ടിച്ചതായി ക്ഷേത്രം ജീവനക്കാരൻ ജയകൃഷ്ണൻ പരാതിപ്പെട്ടു. പിന്നാലെ അന്വേഷണം തുടങ്ങിയ പെരുന്വാപൂർ പൊലീസ് ആദ്യം തന്നെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോഝിച്ചു. അധികം വൈകാതെ തന്നെ പെരുമ്പാവൂർ ടൗണിൽ നിന്ന് പ്രതിയെ കയ്യോടെ പിടികൂടി. കള്ളന്റെ കയ്യിലെ ബാഗിൽ നിന്ന് തന്നെ ഉരുളി കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios