ഹോസ്റ്റൽ കെട്ടിടത്തിൽ മെഡിക്കൽ വിദ്യാര്‍ത്ഥിയുടെ മരണം; 'താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, ദുരൂഹതയില്ല'

വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ 21 കാരിയായ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം.

police says no mystery in female medical student death after falling from hostel building in kochi

കൊച്ചി: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ്  കോളേജിലെ രണ്ടാം വര്‍ഷ മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ 21 കാരിയായ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ വീഴ്ച ഉണ്ടായോ എന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴു നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു  കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഫാത്തിമത്തും കൂട്ടുകാരികളും സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ തെന്നി താഴെ വീണതാകാമെന്നാണ് നിഗമനം. 

കോറിഡോറിൽ ഇരുമ്പ് കൈവരികളുണ്ട്. ഇതിന് സമീപത്ത് ഫയർ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ച സ്ഥലത്ത് ജിപ്സം ബോർഡ് കൊണ്ടായിരുന്നു മറച്ചിരുന്നത്. കൈവരികള്‍ക്ക് മുകളിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ താഴെ വീണ് ജിപ്സം ബോര്‍ഡ് കൊണ്ടു മറച്ച ബോർഡ് തകര്‍ന്ന് താഴേക്ക് വീഴാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർ കോളേജ് ഹോസ്റ്റലിൽ പരിശോധന തുടരുകയാണ്.  മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വീഡിയോ സ്റ്റോറി

Read More :  താനൂരിൽ ഒരു വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകർ ആ കാഴ്ച കണ്ട് ഞെട്ടി; ആത്മഹത്യക്കൊരുങ്ങുന്ന വയോധികൻ, രക്ഷകരായി

Latest Videos
Follow Us:
Download App:
  • android
  • ios