'തൂക്കിയെടുത്ത് എറിയും'; പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്, പരാതി

സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു പൊലീസുകാരുടെ ഭീഷണി.

Police interrupts thrissur palayur st thomas pilgrimage Christmas celebration

തൃശ്ശൂർ: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. മൈക്കിലൂടെ പള്ളി കരോൾ ഗാനം  പാടാൻ പൊലീസ് അനുവദിച്ചില്ലെന്ന് പള്ളിക്കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്നായിരുന്നു പൊലീസിൻ്റെ ഭീഷണി. ചാവക്കാട് എസ്.ഐ വിജിത്ത് തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും  ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം പള്ളിയിൽ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.

സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു പൊലീസുകാരുടെ ഭീഷണി. ഇവിടെ കഴിഞ്ഞ വർഷങ്ങളിലും കരോൾ പാട്ട് മത്സമൊക്കെ നടത്താനിരുന്നതാണ്. റോഡിൽ നിന്ന് 200 മീറ്റർ ദൂരമുണ്ട്. പരിപാടി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് പൊലീസ് എത്തിയത്. മൈക്ക് കെട്ടി കരോൾ പാടിയാൽ എല്ലാം പിടിച്ചെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങൾ പറയുന്നു. 

പള്ളിയിൽ നിന്നും പുരോഹിതൻ വന്ന് സംസാരിച്ചിട്ടും എസ്ഐ കരോൾ പാട്ടിന് അനുമതി നൽകിയില്ല. എല്ലാ ക്രിസ്മസ് ദിനത്തിന് തലേദിവസവും ഈ പരിപാടി നടക്കുന്നതാണെന്നും പള്ളിക്കമ്മറ്റിയുമായി ആലോചിച്ച് പരാതി നൽകുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

വീഡിയോ സ്റ്റോറി

Read More : '25 വർഷത്തിൽ ഒരിക്കൽ മാത്രം';വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ, ജൂബിലി വർഷാഘോഷത്തിന് തുടക്കമായി
 

Latest Videos
Follow Us:
Download App:
  • android
  • ios