ഗുണ്ട-പൊലീസ് ബന്ധം: സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു

ഡിവൈഎസ്പിമാരായ പ്രസാദ്, ജോൺസൺ എന്നിവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്.

police gunda relation Suspended two DySP taken back

തിരുവനന്തപുരം: ഗുണ്ടാബന്ധം ആരോപിച്ച് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു. ഡിവൈഎസ്പിമാരായ പ്രസാദ്, ജോൺസൺ എന്നിവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. പാറ്റൂർ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഗുണ്ടകളുമായി മദ്യപാന സൽക്കാരത്തിൽ പങ്കെടുത്തുവെന്നായിരുന്നു ആരോപണം. വകുപ്പുതല നടപടി പൂർത്തിയാക്കിയാണ് തിരിച്ചെടുത്തത്. ഡിവൈഎസ്പി പ്രസാദിൻ്റെ ഒരു ഇൻഗ്രിമെൻ്റും ജോൺസണിന്‍റെ രണ്ട് ഇൻഗ്രിമെൻ്റും റദ്ദാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios