കളമശ്ശേരി സ്ഫോടനം: വിദ്വേഷ പരാമർശത്തിന് അനിൽ നമ്പ്യാർക്കെതിരെ കേസ്
യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി
കൊച്ചി : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട്, വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ കേസ്. എറണാകുള റൂറൽ സൈബർ പൊലീസാണ് കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിന് മറുനാടൻ മലയാളി യൂടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കോട്ടയം കുമരകം പൊലീസും കേസെടുത്തു. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജൻ സ്കറിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.