നേതാക്കൾക്ക് പൊലീസ് മർദ്ദനം; പ്രതിഷേധവുമായി കെ.എസ്.യു, നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
കെ.എസ്.യു നേതാക്കളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കെഎസ്‍യു നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്.
കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു നേതാക്കളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കെഎസ്‍യു നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്‌ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ(30.01.2024) കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‍യു അറിയിച്ചു.
പഠനം പകുതിക്ക് ഉപേക്ഷിച്ചവർ ആരൊക്കെ; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ വിദ്യാഭ്യാസ യോഗ്യതകൾ
https://www.youtube.com/watch?v=Ko18SgceYX8