മോദിയേയും അമിത് ഷായേയും വിമർശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് കവി കെ സച്ചിദാനന്ദൻ
ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് കവി കെ സച്ചിദാനന്ദൻ. 24 മണിക്കൂർ പോസ്റ്റും ലൈക്കും വിലക്കി. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിൻറെ പേരിലാണ് വിലക്കെന്നാണ് സച്ചിദാനന്ദന്റെ ആരോപണം.
തിരുവനന്തപുരം: ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് കവി കെ സച്ചിദാനന്ദൻ. 24 മണിക്കൂർ പോസ്റ്റും ലൈക്കും വിലക്കി. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിൻറെ പേരിലാണ് വിലക്കെന്നാണ് സച്ചിദാനന്ദന്റെ ആരോപണം.
ഇന്നലെ രാത്രിയാണ് ഫേസ്ബുക്ക് വിലക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ' കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും, രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്, പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്.
ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമൻ്റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ് ചെയ്യുന്നതും കമൻ്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെ യ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്.
അവരുടെ കമ്യൂണിറ്റി സ്റ്റാൻഡേഡ്സ് ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും .ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ You are trying to post something other people on Facebook have found abusive' എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതിന്നർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണെന്നും അദ്ദേഹം ആരോപിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona