വാക്സീന്‍ പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യ പ്രവർത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വാക്സീനിലെ ഒരു തുള്ളി പോലും പാഴാക്കാതെയാണ് കേരളത്തില്‍ ചെലവാക്കിയതെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദമാക്കിയിരുന്നു.
കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി. സംസ്ഥാനത്തിന് കിട്ടിയ വാക്സീൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം.
കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വാക്സീനിലെ ഒരു തുള്ളി പോലും പാഴാക്കാതെയാണ് കേരളത്തില്‍ ചെലവാക്കിയതെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദമാക്കിയിരുന്നു.
വേയ്സ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ അധികമുണ്ടായിരുന്ന ഒരു ഡോസ് പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. നേരത്തെ തന്നെ പാഴായി പോകുന്ന വാക്സിനുകളുടെ എണ്ണം ചര്‍ച്ചയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona