'ഉത്തരവാദിത്തം, മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' SYS@70, കാന്തപുരത്തിന്റെ പ്രഖ്യാപനമെത്തി, പ്ലാറ്റിനം ഇയര്‍
കൊല്ലത്ത് നടന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപനം നിർവഹിച്ചു.
കൊല്ലം: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) എഴുപത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റിനം ഇയർ പരിപാടികൾക്ക് പ്രഖ്യാപനമായി. കൊല്ലത്ത് നടന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപനം നിർവഹിച്ചു.
'ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പദ്ധതികളും പരിപാടികളും സംഘടിപ്പിക്കും. സാമൂഹത്തെ പുരോഗനോന്മുഖമായി മുന്നോട്ടു നയിക്കാൻ സഹായിക്കുന്ന ആശയങ്ങളും പദ്ധതികളുമാണ് പ്ലാറ്റിനം വർഷത്തിൽ നടപ്പിലാക്കുക. സമാപനം 2024 ഡിസംബറിൽ തൃശൂരിൽ നടക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ് മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. പ്രഖ്യാപന സമ്മേളനം യുവജന റാലിയോടെ കൊല്ലം ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
'രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, കോൺഗ്രസ് തന്നെ മറുപടി പറയട്ടെ': കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം