'അങ്ങനെയാണ് 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സിപിഎം തീരുമാനിച്ചത്'; വിവരിച്ച് പിണറായി വിജയന്‍ 

കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 25 വീടുകള്‍ യാഥാര്‍ത്ഥ്യമായതെന്ന് മുഖ്യമന്ത്രി.

pinarayi vijayan says about 25 houses built by cpm at koottickal joy

തിരുവനന്തപുരം: കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സിപിഎം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതിനെ കുറിച്ച് വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 25 വീടുകള്‍ ഇന്ന് കൈമാറ്റം ചെയ്യാനായത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

'ദുരന്തമുണ്ടായ ഘട്ടത്തില്‍ തന്നെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും കൂട്ടായ ഇടപെടലുകളിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷമാണ് 25 കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാന്‍ സിപിഎം തീരുമാനിച്ചത്. അതിനായി പാര്‍ട്ടി അംഗങ്ങള്‍, തൊഴിലാളി സംഘടനകള്‍, സര്‍വീസ് സംഘടനകള്‍ എന്നിവയില്‍ നിന്നൊക്കെ ധനം സമാഹരിച്ചു.' പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 25 വീടുകള്‍ യാഥാര്‍ത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പിണറായി വിജയന്റെ കുറിപ്പ്: വെല്ലുവിളികള്‍ നേരിടുമ്പോള്‍ പിന്തുണയും സാന്ത്വനവുമായി ചുറ്റുമുള്ളവരെത്തുന്നത് ഉന്നതമായ മനുഷ്യസ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതിഫലനമാണ്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു രണ്ടുവര്‍ഷം മുന്‍പ് കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടല്‍. അന്ന് കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിര്‍മ്മിച്ചുനല്‍കിയ 25 വീടുകള്‍ ഇന്ന് കൈമാറ്റം ചെയ്യാനായത് ഏറെ ഹൃദ്യമായ അനുഭവമായി. 

ദുരന്തമുണ്ടായ ഘട്ടത്തില്‍ തന്നെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും കൂട്ടായ ഇടപെടലുകളിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷമാണ് 25 കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാന്‍ സി പി ഐ എം തീരുമാനിച്ചത്. അതിനായി പാര്‍ടി അംഗങ്ങള്‍, തൊഴിലാളി സംഘടനകള്‍, സര്‍വീസ് സംഘടനകള്‍ എന്നിവയില്‍ നിന്നൊക്കെ ധനം സമാഹരിച്ചു. നിര്‍മ്മാണത്തിനുവേണ്ട തുക സ്വരൂപിച്ചപ്പോഴാണ് വീടുവച്ചു നല്‍കുന്നതിനായി കണ്ടെത്തിയ സ്ഥലത്തെ ചില പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ ഫലമായി സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി പരിധിയിലെ പാര്‍ടി അംഗങ്ങളില്‍ നിന്ന് പിരിവെടുത്ത് ഭവനനിര്‍മ്മാണത്തിനായി വേണ്ടിയിരുന്ന രണ്ട് ഏക്കറിലധികം ഭൂമി വില കൊടുത്തു വാങ്ങി. 

സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകള്‍ യാഥാര്‍ത്ഥ്യമായത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. ദുരന്തമുഖങ്ങളില്‍ വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നവരെ ചേര്‍ത്തുനിര്‍ത്താനും അവരെ കൈപ്പിടിച്ചുയര്‍ത്താനും സാധിക്കുന്നവരാണ് നാടിന്റെ യഥാര്‍ത്ഥ നായകര്‍. മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സി പി ഐ എം ഇതുവഴി ഉയര്‍ത്തിപ്പിടിക്കുന്നത്. ഭവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റാന്‍ വിവിധ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ വഴി വീട് ലഭ്യമാക്കിയത്. സര്‍ക്കാരിന്റെ ഈ ജനകീയ വികസനനടപടികള്‍ക്ക് കൂട്ടിക്കലില്‍ യാഥാര്‍ത്ഥ്യമായ 25 വീടുകള്‍ കരുത്തു പകരും.

'ഇത് രണ്ടാം ജന്മം...'; പൊലീസിന് നന്ദി അറിയിച്ച് ഐടി ജീവനക്കാരി, വീഡിയോ  
 

Latest Videos
Follow Us:
Download App:
  • android
  • ios