സത്യപ്രതിജ്ഞ; ഒമ്പത് ഉന്നത ഉദ്യോസ്ഥർക്ക് മാത്രം പ്രവേശന അനുമതി
കൊവിഡ് വ്യാപനം ഒഴിവാക്കുന്നതിന് സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം: സത്യപ്രതിജ്ഞ സ്റ്റേഡിയത്തിലേക്ക് പ്രവേശന അനുമതി ഒമ്പത് ഉന്നത ഉദ്യോസ്ഥർക്ക് മാത്രം. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിൻസിപ്പൽ സെക്രട്ടറി കെ ആര്‍ ജ്യോതി ലാൽ, പി ആർഡി ഡയറക്ടർ ഹരികിഷോർ, ഡിജിപിമാരായ ലോക് നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ ഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശന അനുമതി ഉള്ളത്.
കൊവിഡ് വ്യാപനം ഒഴിവാക്കുന്നതിന് സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കാവു എന്ന് ഉറപ്പ് വരുത്തണമെന്നും കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona