Petrol Bomb attack against Police Station : ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം
കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ഒരു യുവാവിനെ കുത്തിപരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികൾക്കായി ഇന്നലെ പൊലീസ് നിരവധി വീടുകളിൽ പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം. തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്നാണ് വിവരം. ഇതിൽ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ഒരു യുവാവിനെ കുത്തിപരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികൾക്കായി ഇന്നലെ പൊലീസ് നിരവധി വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടാവാം പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടന്നത് എന്നാണ് സൂചന. അക്രമണത്തിന് പിന്നാലെ കാട്ടാക്കട പൊലീസ് ഡിവിഷന് കീഴിലെ മുഴുവൻ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ ഉദ്യോഗസ്ഥർ ആര്യങ്കോട് എത്തിയിട്ടുണ്ട്.