പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 41കാരൻ പൊലീസ് പിടിയിൽ

പെൺകുട്ടിയുടെ വീട്ടിൽ ജോലിയ്ക്ക് വന്ന് പ്രതിയ്ക്ക് പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Person who tried to molest a twelve-year-old girl arrested by police in Alappuzha Poochakkal

പൂച്ചാക്കൽ: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. തേവർവട്ടം ആഞ്ഞിലിക്കാട്ട് സുജിത്തിനെ(41)യാണ് പൂച്ചാക്കൽ സി ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപതിനാണ് സംഭവം. 

കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം നടത്തിയത്. ഈ വീട്ടിൽ ജോലിയ്ക്ക് വന്ന് പ്രതിയ്ക്ക് പരിചയമുള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ സെന്നി, സി പി ഒമാരായ ലിജോ, വിനോയി എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

READ MORE: വൃദ്ധയുടെ മരണം കൊലപാതകം; ഡെപ്പോസിറ്റ് തുക തട്ടിയെടുക്കാനും ശ്രമം, മകളും ചെറുമകളും അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios