ആവശ്യമെന്ന് കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാൻപോർട്ട് കമ്മീഷണർ എസ് ശ്രീജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കൊച്ചി : വടക്കഞ്ചേരി അപകടകാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട് കിട്ടിയതിന് പിന്നാലെ കർശന നടപടികൾക്ക് സംസ്ഥാന ട്രാൻപോർട്ട് കമ്മീഷണറുടെ തീരുമാനം. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെർമിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കും.
നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കാറാണ് പതിവ് . എന്നാൽ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയിൽ നിരത്തിലിറക്കുന്നതാണ് പതിവ്. ഇതിന് തടയിടാൻ ബസുകളുടെ ഫിറ്റ്സന് റദ്ദാക്കും . ആവശ്യമെന്ന് കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാൻപോർട്ട് കമ്മീഷണർ എസ് ശ്രീജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
റോഡിലെ നിയമലംഘനം:പരിശോധന തുടരും ,വിലയിരുത്താൻ ഉന്നതതലയോഗം,ഉദ്യോഗസ്ഥരുടെ കുറവ് ചർച്ചയാകും
