പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി വിധി നാളെ; കല്യോട്ട് റൂട്ട് മാർച്ച് നടത്തി പൊലീസ്

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 

Periya twin Murder CBI court verdict tomorrow Police conducted Kalyot route march

കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ നാളെ സിബിഐ കോടതി വിധി പറയാനിരിക്കെ കല്യോട്ട് റൂട്ട് മാർച്ച് നടത്തി പൊലീസ്. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 

സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി  സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി നാളെ വിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്.  

ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തു. ഇതിൽ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണ് പത്തുപേരെക്കൂടി പ്രതി ചേർത്തത്. കൃത്യത്തിൽ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരൻ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കിൽ സംഭവത്തിനുപിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത്.

അങ്ങനെയാണ് ഉദുമ മുൻ എം എൽ എയും  സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ മണികണ്ഠൻ,  സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി. 2023  ഫെബ്രുവരി രണ്ടിനാണ് കൊച്ചി  സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 

'നാളത്തെ വിധിയോടെ അയാളുടെ വക്കീൽ പണി അവസാനിക്കും'; പെരിയ ഇരട്ട കൊലക്കേസിൽ നീതി കിട്ടുമെന്ന് കുടുംബാംഗങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios