പെരിയ ഇരട്ടക്കൊലപാതകം: കോടതിയലക്ഷ്യ കേസ് ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ പിൻവലിച്ചു

സിംഗിൾ ബെഞ്ച് ഉത്തരവിൽ ഭേദഗതി വരുത്തി ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ സിംഗിൾ ബെഞ്ചിന് ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി

periya double murder contempt of court case withdrawn

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ രേഖകൾ സിബിഐക്ക്‌ കൈമാറാത്തതിന് എതിരായ കോടതി അലക്ഷ്യ ഹർജി പിൻവലിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഭേദഗതി വരുത്തി ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ സിംഗിൾ ബെഞ്ചിന് ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി പിൻവലിക്കുന്നതായി ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ അറിയിച്ചത്. തുടർന്ന് കോടതിയലക്ഷ്യ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകി.

Latest Videos
Follow Us:
Download App:
  • android
  • ios