പെരിയ ഇരട്ടക്കൊല കേസ്; സിപിഎമ്മിന് കനത്ത തിരിച്ചടി; സിപിഎം നേതാവ് കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾ ജയിലിലേക്ക്

രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവ‌ൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ നേതാക്കള്‍ അടക്കുമുള്ള പ്രതികള്‍ ജിയിലിലേക്ക് പോകുന്നത്. 

Periya double murder case verdict more details 10 accused get double life imprisonment four get 5 year imprisonment

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവ‌ൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ നേതാക്കള്‍ അടക്കുമുള്ള പ്രതികള്‍ ജിയിലിലേക്ക് പോകുന്നത്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 5 വർഷം തടവ് ശിക്ഷ വിധിച്ചതോടെ ജാമ്യം ലഭിച്ചിരുന്ന കെ വി കുഞ്ഞിരാമന്‍ അടക്കമുള്ള പ്രതി ജയിലിലേക്ക് പോകുകയാണ്.

പ്രതികള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും

ഒന്നാം പ്രതി- എ പീതാംബരൻ

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

രണ്ടാം പ്രതി- സജി സി ജോർജ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

മൂന്നാം പ്രതി- കെ എം സുരേഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

നാലാം പ്രതി - കെ അനിൽ കുമാർ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

അഞ്ചാം പ്രതി- ഗിജിന്‍

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

Also Read: പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

ആറാം പ്രതി- ആർ. ശ്രീരാഗ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

 ശിക്ഷ: ജീവപര്യന്തം 

ഏഴാം പ്രതി - എ അശ്വിൻ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

എട്ടാം പ്രതി - സുബീഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

 ശിക്ഷ: ജീവപര്യന്തം 

പത്താം പ്രതി - ടി രഞ്ജിത്ത്

കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ,
തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

 ശിക്ഷ: ജീവപര്യന്തം 

പതിനഞ്ചാം പ്രതി - എ സുരേന്ദ്രൻ

കുറ്റങ്ങള്‍- കൊലപാതകം, ഗൂഡാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ, തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

ശിക്ഷ: ജീവപര്യന്തം 

പതിനാലാം പ്രതി - കെ. മണികണ്ഠൻ

കുറ്റങ്ങള്‍-പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപതാം പ്രതി -കെ വി കുഞ്ഞിരാമൻ, മുൻ എംഎൽഎ

കുറ്റങ്ങള്‍ - പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപത്തൊന്നാം പ്രതി - രാഘവൻ വെളുത്തോളി

കുറ്റങ്ങള്‍ - പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോകൽ

ശിക്ഷ :  5 വർഷം തടവും പിഴയും

ഇരുപത്തിരണ്ടാം പ്രതി - കെ വി ഭാസ്കരൻ

കുറ്റങ്ങള്‍ - പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോകൽ

 ശിക്ഷ :  5 വർഷം തടവും പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios