പെരിയ ഇരട്ട കൊലക്കേസ്; കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവര്‍ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 

Periya double murder case Four accused including KV Kunhiraman filed appeal in High Court

കൊച്ചി: പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവര്‍ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 

കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.  

Also Read: പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

പ്രതികള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും

ഒന്നാം പ്രതി- എ പീതാംബരൻ

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

രണ്ടാം പ്രതി- സജി സി ജോർജ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

മൂന്നാം പ്രതി- കെ എം സുരേഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

നാലാം പ്രതി - കെ അനിൽ കുമാർ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

അഞ്ചാം പ്രതി- ഗിജിന്‍

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

ആറാം പ്രതി- ആർ. ശ്രീരാഗ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

 ശിക്ഷ: ജീവപര്യന്തം 

ഏഴാം പ്രതി - എ അശ്വിൻ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം 

എട്ടാം പ്രതി - സുബീഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

 ശിക്ഷ: ജീവപര്യന്തം 

പത്താം പ്രതി - ടി രഞ്ജിത്ത്

കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ,
തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

 ശിക്ഷ: ജീവപര്യന്തം 

പതിനഞ്ചാം പ്രതി - എ സുരേന്ദ്രൻ

കുറ്റങ്ങള്‍- കൊലപാതകം, ഗൂഡാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ, തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

ശിക്ഷ: ജീവപര്യന്തം 

പതിനാലാം പ്രതി - കെ. മണികണ്ഠൻ

കുറ്റങ്ങള്‍-പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപതാം പ്രതി -കെ വി കുഞ്ഞിരാമൻ, മുൻ എംഎൽഎ

കുറ്റങ്ങള്‍ - പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപത്തൊന്നാം പ്രതി - രാഘവൻ വെളുത്തോളി

കുറ്റങ്ങള്‍ - പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ

ശിക്ഷ :  5 വർഷം തടവും പിഴയും

ഇരുപത്തിരണ്ടാം പ്രതി - കെ വി ഭാസ്കരൻ

കുറ്റങ്ങള്‍ - പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ

 ശിക്ഷ :  5 വർഷം തടവും പിഴയും

Latest Videos
Follow Us:
Download App:
  • android
  • ios