പൂരാവേശത്തിൽ തൃശൂർ; പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തെക്കോട്ടിറക്കം തുടങ്ങി
തിരുവമ്പാടിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ. പൂരനഗരിയിൽ തിങ്ങി നിറഞ്ഞ് ജനസാഗരം.
തൃശൂർ: പൂരാവേശത്തിൽ തൃശൂർ. പൂരനഗരിയിൽ തിങ്ങിനിറഞ്ഞ് ജനസാഗരം. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തെക്കോട്ടിറക്കം തുടങ്ങി. പാറേമക്കാവിന്റെ ഗജനിര നയിച്ച് ഗുരുവായൂർ നന്ദൻ. തിരുവമ്പാടിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ. പൂരനഗരിയിൽ തിങ്ങി നിറഞ്ഞ് ജനസാഗരം.
ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് വർണ്ണക്കാഴ്ചകളൊരുക്കി കുടമാറ്റം നടക്കും. കാഴ്ചയുടെ സൗകുമാര്യമൊരുക്കി വിവിധ വർണ്ണത്തിലുള്ള കുടകൾ മാനത്തേക്ക് ഉയരും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
ഒരേ താളം, ഒരേ വികാരം; പൂരലഹരിയിൽ തൃശൂർ, ആവേശത്തോടെ പൂരപ്രേമികള്‍
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ, പൂരാവേശത്തിൽ തൃശൂർ