മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: കെസിബിസി
ഈ സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തുതന്നെയായാലും സംഘർഷവും ആൾനാശവും ഇല്ലാതാക്കാൻ വേണ്ട സത്വര നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
തിരുവനന്തപുരം: മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങൾ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണ്. ഈ സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തുതന്നെയായാലും സംഘർഷവും ആൾനാശവും ഇല്ലാതാക്കാൻ വേണ്ട സത്വര നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസർക്കാർ ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ പോന്ന വർഗീയ കലാപങ്ങൾക്ക് അറുതി വരുത്താൻ ഉചിതമായ നടപടികൾ കൈകൊണ്ട് മണിപ്പൂരിൽ സമാധാനം സംജാതമാക്കണമെന്നും വർഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകൻ ആണെന്ന് സത്യം തിരിച്ചറിഞ്ഞ് സമാധാന സ്ഥാപനത്തിനായി ജനാധിപത്യ ഭരണ സംവിധാനത്തെ സ്നേഹിക്കുന്ന രാഷ്ട്രീയപാർട്ടികൾ ശക്തമായി രംഗത്തുവരണം എന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
മണിപ്പൂര്‍ കലാപം: കേരളത്തിൽ നാളെ കോൺഗ്രസ് പന്തംകൊളുത്തി പ്രതിഷേധം
'മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യം'സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ