'പോയത് നാട്ടുകാർക്കാണ്, അല്ലാതെന്ത് പറയാനാ, അങ്ങനെയൊരു മനുഷ്യനാണ് പോയത്': പി ബി നൂഹ്

വെളളപ്പൊക്കത്തിന്റെയും കൊവിഡിന്റെയും കാലത്തും ശബരിമല മണ്ഡല വിളക്ക് കാലത്തും നവീൻ ബാബുവിനൊപ്പം ജോലി ചെയ്തിരുന്നു

pb nooh former collector of pathanamthitta response on ADM Naveen babu death

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ വിയോഗം നാട്ടുകാരുടെ നഷ്ടമെന്ന് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ പി.ബി നൂഹ്. വെളളപ്പൊക്കത്തിന്റെയും കൊവിഡിന്റെയും കാലത്തും ശബരിമല മണ്ഡല വിളക്ക് കാലത്തും നവീൻ ബാബുവിനൊപ്പം ജോലി ചെയ്തിരുന്നു. ജോലികൾ 100 ശതമാനം വിശ്വസിച്ച് ഏൽപ്പിക്കാവുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ഒരു പണിയേൽപ്പിച്ചാൽ പണി ചെയ്ത് തീർത്തിട്ടാണ് വരിക. അതിലൊരു ചോദ്യവും പറച്ചിലുമില്ല. പരാതികളും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും പി.ബി നൂഹ് മാധ്യമങ്ങളോട് പ്രതികരിച്ചു. നവീൻ ബാബുവിന്റെ മരണം നാടിന്റെ നഷ്ടമാണ്. അങ്ങനത്തെയൊരാളാണ് പോയത്. പോയത് നാട്ടുകാർക്കാണ് അല്ലാതെന്ത് പറയാനാണെന്നും പി.ബി നൂഹ് പറഞ്ഞു.  നേരത്തെ നവീൻ ബാബുവിനെ അനുസ്മരിച്ച് പി ബി നൂഹ് ഫേസ്ബുക്കിലും കുറിപ്പ് പങ്കുവെച്ചിരുന്നു.  

നവീന്‍റെ മൃതദേഹം ചിതയിലേക്കെടുത്തത് മന്ത്രിയും എംഎൽഎയും, അവസാന നോക്കിനായി ജനസാഗരം; കണ്ണീരോടെ യാത്രയപ്പ്
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചതിന്റെ പിറ്റേ ദിവസമാണ് എഡിഎം നവീൻ ബാബു ജീവനൊടുക്കിയത്. ഇന്ന് നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു നവീൻ ബാബുവിന്റെ സംസ്കാരം. വീട്ടിലും പത്തനംതിട്ട കളക്ടറേറ്റിലുമായി നടന്ന പൊതുദർശനത്തിൽ ഉദ്യോഗസ്ഥരും മന്ത്രിമാരും നാട്ടുകാരുമടക്കം നൂറുകണക്കിന് പേർ ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, പി ബി നൂഹ് അടക്കം പ്രമുഖരും നവീൻ ബാബുവിന്  അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.  
 

 

 

Latest Videos
Follow Us:
Download App:
  • android
  • ios