പത്തനംതിട്ട മുറിഞ്ഞകൽ അപകടം; ഇടപെടലുമായി ഹൈക്കോടതി, റിപ്പോർട്ട് തേടി

 കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചതെങ്കിലും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചതിനാലാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്.

pathanamthitta murinjakal accident four death hhigh court Report sought

കൊച്ചി: പത്തനംതിട്ട മുറിഞ്ഞകൽ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. ഇക്കാര്യം നാളെ വീണ്ടും പരിഗണിക്കും. കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചതെങ്കിലും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചതിനാലാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്. ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വന്ന കാർ അപകടത്തിൽ പെട്ട് ഒരു കുടുംബത്തിലെ 4 പേർ‌‌ മരിച്ചത്. 

അതേസമയം, അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ പത്തനംതിട്ടയിലെ മോർച്ചറിയിലേക്ക് മാറ്റിയത്. നിഖിലിന്റെ സഹോദരിയും ബിജു പി ജോർജിൻ്റെ സഹോദരിയും വിദേശത്ത് നിന്ന് എത്തിയതിന് ശേഷം ബുധനാഴ്ച്ചയായിരിക്കും സംസ്കാരം. മല്ലശ്ശേരി സ്വദേശികളായ അനു, നിഖിൽ, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്.
   
അതേസമയം, സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ നാലരയോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. 

എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ പിതാവാണ് ബിജു ജോർജ്. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറയുന്നത്. കാർ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാർ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തിൽ മാത്രമായിരുന്നുവെന്നും ഡ്രൈവർ സതീഷ് വ്യക്തമാക്കി. ബസ്സിൽ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീർഥാടകരാണ്. 

6 ലക്ഷം വിലക്കിഴിവിൽ ഫോർച്യൂണറിന്‍റെ എതിരാളി!കമ്പനി വില വെട്ടിയത് പഴയ ഗ്ലോസ്റ്ററുകളുടെ സ്റ്റോക്ക് തീർക്കാൻ

കാണാതാകുന്നത് യമഹ ബൈക്കുകൾ മാത്രം, എസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം, യുവാക്കൾ പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios