പാലക്കാട് ബിജെപി നേതാവിന്‍റെ ബൈക്ക് കത്തിച്ചനിലയിൽ; സംഭവം പാർട്ടിയിലെ പ്രാദേശിക വിഭാഗീയതക്കിടെ
ബസ് കത്തിക്കുമെന്ന് ഭാരവാഹി ഭീഷണിപ്പെടുത്തിയെന്ന് പ്രേംരാജ് പറഞ്ഞു. പിന്നാലെയാണ് വീടിന് മുന്നിൽ നിർത്തിയ ബൈക്ക് കത്തിച്ചത്.
പാലക്കാട്: കിഴക്കഞ്ചേരിയിൽ ബിജെപി നേതാവിന്‍റെ ബൈക്ക് കത്തിനശിച്ച നിലയിൽ. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പ്രേംരാജിന്റെ ബൈക്കാണ് കത്തിയത്. ഇന്നലെ അർധരാത്രിയാണ് സംഭവം. പാർട്ടിയിൽ പ്രാദേശിക വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് സംഭവം. വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രേംരാജും ബിജെപിയുടെ മറ്റൊരു ഭാരവാഹിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെ പ്രേംരാജിന്‍റെ ബസ് കത്തിക്കുമെന്ന് ഭാരവാഹി ഭീഷണിപ്പെടുത്തിയെന്നും പ്രേംരാജ് പറഞ്ഞു. പിന്നാലെയാണ് വീടിന് മുന്നിൽ നിർത്തിയ ബൈക്ക് കത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം