കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയാൻ മകനെ സ്ഥലത്തെത്തിച്ച് പൊലീസ്; പക്ഷേ ഉറപ്പിക്കാനായില്ല! ഇനിയെന്ത്?

പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകൻ ശെൽവ രാജ് എഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞത്

padma son selvaraj cant identify mother body in human sacrifice case

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരിൽ നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ല. പത്മയുടേതെന്നും റോസിലിന്‍റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് പൊലീസ് കണ്ടെടുത്തത്. എന്നാൽ പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകൻ ശെൽവ രാജ് എഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞത്. കഷണങ്ങളായി മുറിച്ചുമാറ്റിയ നിലയിലാണ് കണ്ടത്. അമ്മയാണെന്ന് ഉറപ്പിക്കാൻ നിലവിൽ തനിക്ക് സാധിക്കുന്നില്ലെന്നാണ് മകൻ ശെൽവരാജ് പറഞ്ഞത്. അൽപ്പം മുമ്പാണ് പൊലീസ് ശെൽവരാജിനെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നത്. ശരീരാവശിഷ്ടങ്ങൾ പത്മയുടേതെന്നും റോസിലിന്‍റെതെന്നും ഉറപ്പിക്കേണ്ടത് കേസന്വേഷണത്തിൽ നിർണായകമാണ്. ഡി എൻ എ പരിശോധന അടക്കമുള്ള മാർഗങ്ങളിലൂടെയാകും ശരീരാവശിഷ്ടങ്ങൾ ഇവരുടേതാണെന്ന് ഉറപ്പിക്കുക.

നരബലി: കൊല്ലപ്പെട്ട പത്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു, കഷണങ്ങളായി മുറിച്ച നിലയിൽ

അതേസമയം പത്മയും റോസിലിനും നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നാണ് വ്യക്തമാകുന്നത്. ഭ​ഗവൽ സിം​ഗും ഷാഫി എന്ന റഷീദും ലൈലയും ചേർന്ന് അതിക്രൂരമായിട്ടാണ് ഇവരെ കൊലപ്പെടുത്തിയത്. റോസ്‍ലി ആയിരുന്നു ഇവരുടെ ആദ്യത്തെ ഇര. അശ്ലീല ചിത്രത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുവന്നതും നരബലിക്ക് ഇരയാക്കിയതും. സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന റോസ്‍ലിയെ കട്ടിലിൽ കിടത്തിയ ശേഷമായിരുന്നു ക്രൂരത. ഭഗവത് സിംഗ് റോസ്‌ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തുകയായിരുന്നു. പിന്നീട് ലൈലയാണ് ആക്രമിച്ചത്. ഇവർ റോസ്‌ലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി. സ്വകാര്യ ഭാ​ഗത്ത് പോലും കത്തി കുത്തിയിറക്കി മുറിവുണ്ടാക്കി. പിന്നീട് ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പൂജകൾ. രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ച ശേഷമാ് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റോസ്‍ലിന്‍റെ അവസ്ഥ തന്നെയായിരുന്നു പത്മയ്ക്കും നേരിടേണ്ടിവന്നത്. ശാപത്തിന്റെ സ്വാധീനം കൊണ്ട് ആദ്യത്തെ പൂജ പരാജയപ്പെട്ടെന്നും ഒരിക്കൽ കൂടി നരബലി നടത്തണമെന്നും വിശ്വസിപ്പിച്ചാണ് റഷീദ് പത്മയെയും എത്തിച്ചത്.

തിരുമ്മാൻ വേണ്ടി പോയെന്ന് പൊലീസിനോട് ഷാഫി; രാത്രിയിൽ സ്കോര്‍പിയോ കാറിൽ വന്നു പോകുന്നയാളെന്ന് അയൽവാസി

Latest Videos
Follow Us:
Download App:
  • android
  • ios