'പിണറായിക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഭവം, ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വം'; പി രാജീവ്

അനുഭവസമ്പത്തുള്ളവരുമായി ആശയവിനിമയത്തിലൂടെ മുന്നോട്ട് പോകുമെന്നും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയും സർക്കാരിനെ നയിച്ച പിണറായിക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നു എന്നത് തന്നെ വലിയ അനുഭവമാണെന്നും രാജീവ് കൂട്ടിച്ചേർത്തു. 

P RAJEEV SAYS PARTY HAS ENTRUSTEDA HUGE RESPONSIBILITY ON HIM

കൊച്ചി: പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമെന്ന് നിയുക്തമന്ത്രി പി രാജീവ്. പാർട്ടി ഏൽപ്പിച്ച ചുമതലകൾ എല്ലാ ഘട്ടങ്ങളിലും നിർവഹിച്ചിട്ടുണ്ട്. അനുഭവ സമ്പന്നരുമായി ആശയ വിനിമയം നടത്തി മുന്നോട്ട് പോകുമെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. കളമശ്ശേരിയിലെ ഇ ബാലാനന്ദൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാജീവ് സത്യപ്രതിജ്ഞക്കായി പുറപ്പെട്ടത്. 

ഇടത് മുന്നണി ജനങ്ങളുടെ മുന്നിൽ വച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായിരിക്കും ശ്രമമെന്ന് പറഞ്ഞ നിയുക്ത മന്ത്രി. അനുഭവസമ്പത്തുള്ളവരുമായി ആശയവിനിമയത്തിലൂടെ മുന്നോട്ട് പോകുമെന്നും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയും സർക്കാരിനെ നയിച്ച പിണറായിക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നു എന്നത് തന്നെ വലിയ അനുഭവമാണെന്നും രാജീവ് കൂട്ടിച്ചേർത്തു. 

ജില്ലയുടെ താൽപര്യത്തിനും കേരളത്തിന്റെ വ്യവസായ വികസനത്തിനും വേണ്ടി പ്രവർത്തിക്കും. വകുപ്പുകൾ ഏതൊക്കെയാണെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നത്. ഇത് വരെ വകുപ്പ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല. നിയുക്ത മന്ത്രി വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios