'പിണറായി വിജയൻ സർക്കാരിന്റേത് തിളക്കമാർന്ന വിജയം'; ആശംസകൾ നേർന്ന് പി ജെ ജോസഫ്

പിണറായി വിജയൻ സർക്കാരിന്റേത് തിളക്കമാർന്ന വിജയമെന്ന് അഭിനന്ദിച്ച പി ജെ ജോസഫ്, കഴിഞ്ഞ തവണത്തെ പിഴവുകൾ ആവർത്തിക്കാതെ ഇരുന്നാൽ ഭരണം കൂടുതൽ ശോഭിക്കുമെന്നും നിര്‍ദ്ദേശിച്ചു. ഇടുക്കി പാക്കേജ് ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

p j joseph wishes to pinarayi vijayan

ഇടുക്കി: രണ്ടാം പിണറായി വിജയൻ സർക്കാരിന് ആശംസകൾ നേർന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് പി ജെ ജോസഫ് ആശംസ അറിയിച്ചത്. പിണറായി വിജയൻ സർക്കാരിന്റേത് തിളക്കമാർന്ന വിജയമെന്ന് അഭിനന്ദിച്ച പി ജെ ജോസഫ്, കഴിഞ്ഞ തവണത്തെ പിഴവുകൾ ആവർത്തിക്കാതെ ഇരുന്നാൽ ഭരണം കൂടുതൽ ശോഭിക്കുമെന്നും നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച്ച ഉറപ്പാക്കണം, അക്രമ രാഷ്ട്രീയം ഉണ്ടാകരുത്, പിൻവാതിൽ നിയമനങ്ങൾ ഉണ്ടാകരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. ഇടുക്കി പാക്കേജ് ഉടൻ നടപ്പാക്കണമെന്നും പി ജെ ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയും പിണറായി വിജയൻ സർക്കാരിന് ആശംസകൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകൾ അർപ്പിച്ചത്. സഹകരിക്കേണ്ട കാര്യങ്ങളിൽ പൂർണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകുമെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കൊവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്നും ചെന്നിത്തല ആശംസിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios