കാസർകോട് ഓക്സിജൻ ക്ഷാമം: രണ്ട് സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയിൽ, ഉടന്‍ എത്തിക്കാന്‍ നടപടി

കണ്ണൂരിലെ പ്ലാൻ്റിൽ നിന്നും മംഗലാപുരത്തെ സ്വകാര്യ ഏജൻസികൾ വഴിയുമാണ് ഓക്സിജൻ എത്തിച്ചിരുന്നത്. മംഗലാപുരത്ത് നിന്ന് സിലിണ്ടർ കിട്ടാതായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

oxygen crisis in Kasaragod district two hospitals affected

കാസർകോട്: കാസർകോട് ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. ഇ കെ നായനാർ ആശുപത്രിയിലും കിംസ് സൺറൈസ് ആശുപത്രിയിലും ഓക്സിജൻ മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നാണ് അധികൃതർ പറയുന്നത്. മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ നിലച്ചത് കാരണമാണ് ആശുപത്രികൾ പ്രതിസന്ധിയിലായത്. കണ്ണൂരിൽ നിന്ന് അടിയന്തരമായി ഓക്സിജൻ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 

ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ആശുപത്രി മാറ്റാൻ നിർദേശം നൽകിയിരിക്കുകയാണ്. കാസർകോട് ഓക്സിജൻ പ്ലാൻ്റില്ല, കണ്ണൂരിലെ പ്ലാൻ്റിൽ നിന്നും മംഗലാപുരത്തെ സ്വകാര്യ ഏജൻസികൾ വഴിയുമാണ് ഓക്സിജൻ എത്തിച്ചിരുന്നത്.

കളക്ടറുടെ കത്തുണ്ടെങ്കിൽ മാത്രമേ ഓക്സിജൻ സിലിണ്ടറുകൾ കേരളത്തിലേക്ക് കൊടുക്കാവൂ എന്ന് അവിടെ നിർദ്ദേശമുണ്ടെന്നും കത്ത് ഹാജരാക്കിയിട്ടും സിലിണ്ടർ തരാൻ വിതരണക്കാർ തയ്യാറല്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. കിംസ് ആശുപത്രിയിലെ ഗുരുതരാവസ്ഥയിലുള്ള  മൂന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഒരു ദിവസം കുറഞ്ഞത് 160 സിലിണ്ടർ കാസർകോട് ആവശ്യമുണ്ട്. ഉടനടി ബദൽ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios