ഓവർടേക്ക് ചെയ്ത കെഎസ്ആർടിസിയുടെ പിൻഭാഗം തട്ടി ബൈക്ക് യാത്രികന്റെ മരണം, ഡ്രൈവർക്ക് സസ്പെൻഷൻ

നഗരത്തിൽ ഇന്നലെ ഒരാളുടെ മരണത്തിനിടയാക്കിയ  വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ.  അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു

Overtaking KSRTC s rear end hits biker dies driver suspended

ആലപ്പുഴ: നഗരത്തിൽ ഇന്നലെ ഒരാളുടെ മരണത്തിനിടയാക്കിയ  വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ.  അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.  ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. ആലപ്പുഴ കണ്ണാട്ടുചിറയിൽ മാധവൻ ആചാരിയും മകനും ഇടത് വശത്ത് ശരിയായദിശയിലൂടെയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. 

പിറകിലൂടെ എത്തിയ കെഎസ്ആര്ടിസി ബസ് ഓവര്‍ടേക്ക് ടേക്ക് ചെയ്യവേ സ്കൂട്ടര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിനടയിലേക്ക് വീണ മാധവന്‍ തൽക്ഷണം മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന മകന്‍  ഷാജി ആശുപത്രിയിൽ ചികില്‍സയിലാണ്. ഡ്രൈവര്‍ കലവൂര് സ്വദേശി ശൈലേഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാന്‍ മന്ത്രി ആന്‍റണി രാജു നിര്‍ദ്ദേശം നല്കി.

Read more: മലപ്പുറത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച രണ്ട് പേര്‍ പിടിയില്‍

45കാരൻ ഭാര്യയെയും മൂന്ന് പെൺമക്കളെയും ജനൽപാളികൊണ്ട് ആക്രമിച്ചു, 18കാരി മരണത്തിന് കീഴടങ്ങി, പ്രതി ഒളിവിൽ

ദില്ലി : ദില്ലിയിലെ ജോഹ്രിപൂരിലെ ജെയിൻ കോളനിയിൽ 45 കാരൻ ഭാര്യയെയും പെൺമക്കളെയും ജനൽ പാളി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ 18 കാരിയായ മകൾ മരിച്ചു. ഒരാൾ തന്റെ പെൺമക്കളെ ആക്രമിച്ചതായും പരിക്കേറ്റവരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കരവാൽ നഗർ പൊലീസ് സ്റ്റേഷനിൽ സന്ദേശം ലഭിക്കുകയായിരുന്നു. 

ആശുപത്രിയിൽ എത്തിയപ്പോൾ, അമ്മയും മൂന്ന് പെൺമക്കളും അടക്കം നാല് പേരെ അവരുടെ ബന്ധുക്കളിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ, വ്യാഴാഴ്ച രാവിലെ 7.15 ന്, ദീപ് സെയ്ൻ ഭാര്യയുമായി വഴക്കുണ്ടാക്കി, തുടർന്ന് തകർന്ന ജനൽ ചില്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായി. അമ്മയുടെ നിലവിളി കേട്ട് പെൺകുട്ടികൾ ഇടപെട്ട് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതി അവരെയും ആക്രമിക്കുകയായിരുന്നു.

Read more:  കേരള പൊലീസിൻറെ ആത്മവിശ്വാസം കൂടി, നല്ല കാര്യങ്ങളുടെ മാതൃകകളായി: മുഖ്യമന്ത്രി പിണറായി വിജയൻ

പെൺമക്കളിൽ ഒരാൾക്ക് വയറിലും മറ്റുള്ളവർക്ക് നെഞ്ചിലും കൈകളിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ദീപ് സെയ്ൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ ബന്ധുക്കളിൽ ഒരാളെ വിളിച്ച് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ പ്രതിയുടെ 18 വയസ്സുള്ള മകൾ മരണത്തിന് കീഴടങ്ങി. അതേസമയം, 23 വയസ്സുള്ള ഒരു മകളും അവരുടെ 42 കാരിയായ അമ്മയും ഇപ്പോഴും ചികിത്സയിലാണ്. 21 കാരിയായ മൂന്നാമത്തെ മകളെ ഡിസ്ചാർജ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios