നിയമസഭയും യുഡിഎഫ് തൂത്തുവാരുമോ?, എൽഡിഎഫും ബിജെപിയും തമ്മിൽ നേരിയ വ്യത്യാസം മാത്രം; കണക്കുകൾ ഇങ്ങനെ...

ലോക്സഭയിൽ രണ്ടക്കം സീറ്റുകിട്ടുമെന്ന പറഞ്ഞ മോദിയുടെ പ്രവചനം ഫലിച്ചില്ല. എന്നാൽ കേരളത്തിലെ അസംബ്ലി മണ്ഡലങ്ങളുടെ കണക്കിൽ എൻഡിഎ രണ്ടക്കം തൊട്ടു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം123 സീറ്റുകളിൽ യുഡിഎഫ് ഒന്നാമതെത്തി. എൽഡിഎഫ് 16 ഇടത്തും എൻഡിഎ ഒരു മണ്ഡലത്തിൽ, നേമത്ത് മാത്രം. 

Out of 110 assembly constituencies, UDF is ahead, LDF has reduced to 19 constituencies; NDA Increase to 11 constituencies

തിരുവനന്തപുരം: 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പുറത്തുവരുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 110 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിലെന്ന് കണക്കുകൾ. നിയമസഭയിൽ 99 സീറ്റുള്ള എൽഡിഎഫിന് പുതിയ കണക്ക് പ്രകാരം19 മണ്ഡലങ്ങളിൽ മാത്രമേ ഭൂരിപക്ഷമുള്ളൂ. അതിൽ മന്ത്രി മണ്ഡലങ്ങൾ മൂന്നെണ്ണം മാത്രമാണ്. അതേസമയം,11 മണ്ഡലങ്ങളിൽ ഒന്നാമതെത്തിയ എൻഡിഎ വളർച്ചയാണ് ശ്രദ്ധേയം. 

ലോക്സഭയിൽ രണ്ടക്കം സീറ്റുകിട്ടുമെന്ന പറഞ്ഞ മോദിയുടെ പ്രവചനം ഫലിച്ചില്ല. എന്നാൽ കേരളത്തിലെ അസംബ്ലി മണ്ഡലങ്ങളുടെ കണക്കിൽ എൻഡിഎ രണ്ടക്കം തൊട്ടു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം123 സീറ്റുകളിൽ യുഡിഎഫ് ഒന്നാമതെത്തി. എൽഡിഎഫ് 16 ഇടത്തും എൻഡിഎ ഒരു മണ്ഡലത്തിൽ, നേമത്ത് മാത്രം. ആ ഒന്നിൽ നിന്നുമാണ് 11ലേക്കുള്ള എൻഡിഎ വളർച്ച. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിന് 110 ഇടത്തും എൽഡിഎഫിന് 19 മണ്ഡലങ്ങളിൽ മേൽക്കൈയുണ്ട്. എൽഡിഎഫ് ഒന്നാമതെത്തിയതിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ വിജയിച്ച ആലത്തൂരിലാണ് നാല് സീറ്റുകൾ. 20ൽ പതിനൊന്ന് ലോക്സഭാ മണ്ഡലങ്ങളിൽ ഒരു അസംബ്ലി മണ്ഡലത്തിൽ പോലും ഭരണമുന്നണി ഒന്നാമതെത്തിയിട്ടില്ല. 

ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയ പയ്യന്നൂർ മണ്ഡലത്തിൽ 13257 വോട്ടുകൾ. ലീഡ് നേടിയ 19ൽ 17 ഇടത്തും ഭൂരിപക്ഷം 10,000ൽ താഴെയാണ്. മന്ത്രി മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയുടെ ധർമ്മടത്തും കെഎൻ ബാലഗോപാലിന്റെ കൊട്ടാരക്കരയിലും കെ രാധാകൃഷ്ണൻ്റെ ചേലക്കരയിലും മാത്രമെ എൽഡിഎഫിന് ലീഡുള്ളു. ചുവപ്പുകോട്ടയായ ധർമ്മടത്ത് വെറും 2616 വോട്ടിന്റെ ലീഡ്. ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ച ചേലക്കരയിൽ 5173 വോട്ടിൻ്റെ ലീഡ് മാത്രം. ആർ ബിന്ദുവിന്റെയും വി ശിവൻകുട്ടിയുടെയും കെ രാജന്റെയും മണ്ഡലങ്ങളിൽ ബിജെപിക്കാണ് ലീഡ്. തലശേരി കഴിഞ്ഞാൽ പിന്നെ എൽഡിഎഫ് ലീഡ് നേടിയ അസംബ്ലി മണ്ഡലം കണ്ടുപിടിക്കാൻ പാലക്കാട്ടെ ഷൊർണ്ണൂർ എത്തണം. ലീഡ് നേടിയ19ൽ 15 നിയോജക മണ്ഡലങ്ങൾ 2021ൽ സിപിഎം വിജയിച്ചതാണ്. മൂന്നിടത്ത് സിപിഐ കോവൂർ കുഞ്ഞുമോൻ വിജയിച്ച കുന്നത്തൂരും എൽഡിഎഫിന് ലീഡ് ഉണ്ട്. 

യുഡിഎഫിന് 110ൽ 17 മണ്ഡലങ്ങളിൽ 40,000ത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷമുണ്ട്. വണ്ടൂരിലാണ് റെക്കോർഡിട്ട 68,684 വോട്ടുകളുടെ ലീഡുള്ളത്. പിവി അൻവർ വിജയിച്ച നിലമ്പൂരിൽ ഇത്തവണ യുഡിഎഫിൻ്റെ ഭൂരിപക്ഷം 56,363 ആണ്. മന്ത്രി പി രാജീവിൻ്റെ കളമശേരിയിൽ യുഡിഎഫ് ലീഡ് 38,447വോട്ടുകളാണ്. ബിജെപി ചാരത്തിൽ നിന്നും ഉയരുകയാണ്. തൃശൂരിൽ ആറ്, ആറ്റിങ്ങലിൽ രണ്ട്, തിരുവനന്തപുരത്ത് മൂന്ന്. ബിജെപി മുന്നേറിയ 11അസംബ്ലി മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത് എൽഡിഎഫായിരുന്നു. 9 അസംബ്ലി മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തുണ്ട്.

മാതാപിതാക്കളോട് നിരന്തരം പരാതി, ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി 14കാരനായ സഹോദരൻ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios