പിണറായിവിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണം,പോസിറ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണം:തുമ്പമൺ ഭദ്രാസനാധിപന്‍

മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിലാണ് തുമ്പമൺ ഭദ്രാസനാധിപന്‍ എബ്രഹാം മാർ സെറാഫിയുടെ പ്രതികരണം

orthodox sabha criticise pinarayi

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭയും. വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മെത്രാപൊലീത്ത.

മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിലാണ് തുമ്പമൺ ഭദ്രാസനാധിപന്‍റെ പ്രതികരണം. രൂക്ഷമായി പ്രതികരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന സൂചന തന്നെ മെത്രാപൊലീത്ത നൽകുന്നു. അതേസമയം, വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ കൂറിലോസ്, വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും സർക്കാരിനും സിപിഎമ്മിനും എതിരായ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയരുന്നു. തന്‍റെ നിലപാടിനൊപ്പം നിൽക്കുന്നവരുടെ പോസ്റ്റുകൾ ഫേസ്ബുക്കിൽ കൂറിലോസ് പങ്കുവെയ്ക്കുന്നു. ഇടതുപക്ഷ സഹയാത്രികരാണ് പിന്തുണയ്ക്കുന്നവരിൽ ഏറെയും.

 

'പിണറായിയുടെ വിമർശനം; പ്രതികരിക്കാനില്ല, ഞാനെന്നും ഇടതുപക്ഷത്തോടൊപ്പം': ഗീവർഗീസ് മാർ കൂറിലോസ്

'പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും'; ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്കെതിരെ മുഖ്യമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios