കണ്ണൂർ ജയിലിൽ 83 പേർക്ക് കൂടി കൊവിഡ്, മൊത്തം 154 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്ക കനക്കുന്നു

തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്

one fifty four covid 19 cases reported in kannur central jail

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക വർധിക്കുന്നു. ജയിലിലെ പരിശോധനയിൽ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോൾ  71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പത്ത് ജീവനക്കാർക്കടക്കമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്. പരിശോധനയുടെ മുഴുവൻ ഫലവും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനാണ് സാധ്യത.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരെ ഒരു ബ്ലോക്കിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ. അതേസമയം ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച ആർക്കും ലക്ഷണമുണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios