വിജയദശമി ദിനത്തിൽ പൊലീസ് വണ്ടിക്ക് മന്ത്രി കടന്നപ്പള്ളിയുടെ പൂജ, പിന്നാലെ വിശദീകരണം 

വിജയദശമി ദിനത്തിൽ കണ്ണൂരിലെ വീട്ടിൽ പൊലീസ് വണ്ടിക്ക് പൂജ നടത്തി മന്ത്രി 

On Vijayadashami day, minister kadannappalli ramachandran performed puja for the police Vehicle

കണ്ണൂർ :വിജയ ദശമി ദിനത്തിൽ പൊലീസ് വണ്ടിക്ക് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചചന്ദ്രൻ. വിജയദശമി ദിനത്തിൽ കണ്ണൂരിലെ വീട്ടിൽ വെച്ചായിരുന്നു മന്ത്രിയുടെ പൂജ. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വീഹനത്തിനുമാണ് പൂജ നടത്തിയത്. എല്ലാ വർഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങൾ പൂജിക്കുന്ന കൂട്ടത്തിൽ പൊലീസിന്റെ അകമ്പടി വാഹനവും പൂജിച്ചത് മാത്രമാണെന്നുമാണ് മന്ത്രിയുടെ ഓഫീസിൽ നിന്നുളള വിശദീകരണം. പൂജയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.   

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 10 വയസുകാരന് സ്ഥിരീകരിച്ചു

രാം ലീല പരിപാടിക്കിടെ കുംഭകർണനായി വേഷമിട്ടയാൾക്ക് നെഞ്ച് വേദന, പിന്നാലെ ദാരുണാന്ത്യം

 

 

Latest Videos
Follow Us:
Download App:
  • android
  • ios