സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനം; പ്രതിസന്ധി പരിഹരിച്ചു, ഈ വര്‍ഷവും ഏകജാലകം വഴി പ്രവേശനം

കഴിഞ്ഞ വർഷം നഴ്സിംഗ് കൗൺസിൽ അനുമതി കിട്ടിയ കോളേജുകൾക്ക് ഇത്തവണയും അനുമതി നൽകുമെന്നും ചര്‍ച്ചയില്‍ ധാരണയായി

Nursing admission crisis in Kerala  crisis has been resolved this year too single window entry

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ ധാരണയായി. സര്‍ക്കാരും മാനേജ്മെന്‍റുകളം തമ്മിലാണ് ധാരണയിലെത്തിയത്.

വിദ്യാർത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മൻറുകളുടെ ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. കഴിഞ്ഞ വർഷം അനുമതി ലഭിച്ച കോളേജുകൾക്ക് നഴ്സിംഗ് കൗൺസിലിന്‍റെ പരിശോധന ഇല്ലാതെ ഈ വർഷവും അംഗീകാരം നൽകാനും ധാരണയിലെത്തി. ഉടൻ പ്രവേശന നടപടികൾ തുടങ്ങുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ വ്യക്തമാക്കി.

 

നഴ്‌സിംഗ് പ്രവേശന പ്രതിസന്ധി: ചര്‍ച്ചയിൽ സമവായം, സര്‍ക്കാരിനുള്ള സീറ്റുകൾ മാനേജ്മെന്റുകൾ പിൻവലിക്കില്ല

 

Latest Videos
Follow Us:
Download App:
  • android
  • ios