ക്വാറന്‍റീന്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചു, തിരുവനന്തപുരത്ത് നഴ്സുമാരുടെ പ്രതിഷേധം
തുടര്‍ച്ചയായി പത്തു ദിവസം കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുളള പതിനാല് ദിവസം ക്വാറന്‍റീന്‍ അനുവദിക്കുന്നതായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ തുടര്‍ന്നു വന്നിരുന്ന രീതി.
തിരുവനന്തപുരം: കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് ക്വാറന്റീൻ ദിനങ്ങൾ നിഷേധിച്ചെന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സുമാരുടെ പ്രതിഷേധം. സി പി എം അനുകൂല സംഘടനയായ കെ ജിഎൻഎയും, പ്രതിപക്ഷ സംഘടനയായ കെജിഎംയുവും ആശുപത്രി വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് പത്തു ദിവസത്തെ ജോലിക്ക് ശേഷം പതിനാലു ദിവസം ക്വാറന്റീൻ അനുവദിക്കുന്നതായിരുന്നു കൊവിഡ് ചികിൽസയുടെ തുടക്കം മുതലുണ്ടായിരുന്ന രീതി.
തമിഴ്നാട്ടിൽ ആശങ്ക ഒഴിയുന്നില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
എന്നാൽ പതിനാലു ദിവസം ക്വാറൻറീൻ എടുത്തു കളഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് സൂപ്രണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് നഴ്സുമാർ പ്രതിഷേധിച്ചത്. ജീവനക്കാരുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെയുള്ള നടപടികളാണ് ആശുപത്രി അധികൃതരിൽ നിന്നുണ്ടാകുന്നതെന്നാണ് സംഘടനകളുടെ ആരോപണം. എന്നാൽ ഐസിഎംആർ മാർഗനിർദ്ദേശങ്ങളനുസരിച്ചാണ് ഉത്തരവ് ഇറക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.